കൊച്ചി: ആത്മീയകാര്യങ്ങളിൽ കോടതിവിധി പരിഹാരമല്ലെന്നു ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. പിറവം വലിയപള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്നും വിധിക്കെതിരേ റിവ്യൂ ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
വിധിന്യായങ്ങളിൽ ശരിയും തെറ്റും വന്നേക്കാം. നിലവിലെ വിധിയിൽ ദുഃഖമുണ്ട്. വിശ്വാസികൾ ആശങ്കയിലാണ്. ജനഹിതം പരിശോധിച്ചു തീരുമാനമെടുക്കുകയാണു ചെയ്യേണ്ടത്. കോടതിവിധിയെത്തുടർന്നു പള്ളികളിൽനിന്ന് ഇറങ്ങിപ്പോകില്ല. ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ളതാണ്. കോടതി വിധിയിലൂടെ ഇതു നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയകാര്യങ്ങളിൽ കോടതിവിധി പരിഹാരമല്ലെന്ന് മാർ അത്താനാസിയോസ്
02:02 AM Apr 25, 2018 | Deepika.com