കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ അടിച്ചു കൊന്ന കേസിൽ സാക്ഷികളുടെ രഹസ്യമൊഴി വേഗം രേഖപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു. അട്ടപ്പാടി സ്വദേശികളായ തൊടിയിൽ ഉബൈദ്, പള്ളിശേരിൽ രാധാകൃഷ്ണൻ, നജീബ് തുടങ്ങി 16 പ്രതികൾ നൽകിയ ജാമ്യ ഹർജി പരിഗണിക്കവെയാണ് ഈ നിർദേശം നൽകിയത്.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്നും വ്യക്തമാക്കി. ഹർജി മേയ് നാലിന് പരിഗണിക്കാൻ മാറ്റി.
മധുവിന്റെ കൊലപാതകം: രഹസ്യമൊഴിക്കു നിർദേശം
02:02 AM Apr 25, 2018 | Deepika.com