ഓഖി ദുരന്തം: ധവളപത്രം പുറപ്പെടുവിക്കണം- ധീവരസഭ
02:02 AM Apr 25, 2018 | Deepika.com
ആലപ്പുഴ: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു ലഭിച്ച സാന്പത്തിക സഹായം സംബന്ധിച്ചും ഇതു ചെലവഴിച്ചത് സംബന്ധിച്ചും ധവളപത്രം പുറപ്പെടുവിക്കണമെന്ന് ധീവരസഭ. കേന്ദ്ര സർക്കാരും സന്നദ്ധ സംഘടനകളും പത്രമാധ്യമങ്ങളും സർക്കാർ ജീവനക്കാരും സാന്പത്തിക സഹായം നൽകിയിരുന്നു. എത്രതുക ലഭിച്ചെന്നും ഏതു മേഖലയിൽ ചെലവഴിച്ചെന്നും വ്യക്തമാക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു.ധീവരസഭ ജില്ലാ പ്രസിഡന്റ് പി.ജി. സുഗുണൻ, ജില്ലാ സെക്രട്ടറി എൻ.ആർ. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.