തിരുവനന്തപുരം: അർധരാത്രി വീട്ടിൽ കിടന്നുറങ്ങിയ നിരപരാധിയെ പോലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ ഇടപെടരുതെന്നു പറയുന്ന മുഖ്യമന്ത്രി ഏതു ലോകത്താണു ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മീഷൻ കമ്മീഷന്റെ പണിയെടുത്താൽ മതിയെന്നാണു മുഖ്യമന്ത്രി പറയുന്നത്.
മനുഷ്യാവകാശ കമ്മീഷന്റെ പണി തന്നെയാണ് അവർ ചെയ്തിരിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞ.തിരുവനന്തപുരത്തു കാണാതായ വിദേശ വനിതയുടെ സഹോദരി പരാതിയുമായി ചെന്നപ്പോൾ ഒന്നു കാണാൻ പോലും തയാറാവാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വീണിടത്തു കിടന്നുരുളുകയാണ്. ആന്ധ്രയിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ ചെയ്യുന്നതു കമ്മീഷന്റെ പണി തന്നെയെന്നു രമേശ് ചെന്നിത്തല
01:50 AM Apr 25, 2018 | Deepika.com