കോട്ടയം: പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും സാമൂഹിക വിരുദ്ധന്മാരുമായി ബന്ധമുള്ളവരെയും തെരഞ്ഞുപിടിച്ച് ആർടിഎഫ് സ്ക്വാഡ് രൂപീകരിക്കാൻ ആലുവ റൂറൽ എസ്പിക്ക് ആരാണധികാരം നൽകിയതെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിനുശേഷം ആർടിഎഫ് തിരക്കിട്ടു പിരിച്ചു വിട്ട ഐ.ജിയുടെ നടപടി ദുരൂഹമാണ്. ഈ സ്ക്വാഡ് എത്രപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർക്കെന്തു സംഭവിച്ചുവെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദഹം പറഞ്ഞു.
ആർടിഎഫ് പിരിച്ചുവിട്ടതിൽ ദുരൂഹത: പി.സി.ജോർജ്
01:50 AM Apr 25, 2018 | Deepika.com