എരുമേലി/മണിമല: ടോറസ് ലോറിയും ബൈക്കുംകൂട്ടിയിടിച്ചു ബൈക്കിൽ സഞ്ചരിച്ച ഇമാം മരിച്ചു. റിട്ടയേഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും പൊന്തൻപുഴ നമസ്കാര പള്ളി ഇമാമും മദ്രസ അധ്യാപകനുമായ ആലപ്ര പാറയോലിക്കൽ അബ്ദുൾ റഹീം മൗലവിയാണ് (62) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് മണിമല - മുക്കട റോഡിൽ ചാരുവേലിയിലായിരുന്നു അപകടം. എരുമേലിയിൽ നിന്നു ബൈക്കിൽ വരികയായിരുന്നു അബ്ദുൾ റഹീം മൗലവിയെ. എതിരേ അമിത വേഗതയിൽ വന്ന ടോറസ് ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അബ്ദുൾ റഹീം മൗലവിയെ ലോറി ഡ്രൈവറും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് ആലപ്ര ഉറുമ്പത്ത് ജുംഅ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: വായ്പൂര് ചെമ്പകശ്ശേരിൽ കുടുംബാംഗമായ റംലാ ബീവി. മക്കൾ: നെദീർ,നെജീറ, നെജില. മരുമക്കൾ:അഫ്സൽ, ഷാജി. പരേതനോടുളള ആദര സൂചകമായി എരുമേലി മേഖലയിലെ മദ്രസകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടോറസ് ലോറി ബൈക്കിലിടിച്ചു ഇമാം മരിച്ചു
01:50 AM Apr 25, 2018 | Deepika.com