ഫലസമൃദ്ധി റിസോഴ്സ് ടീം അംഗമാകാൻ അവസരം
01:21 AM Apr 25, 2018 | Deepika.com
കോട്ടയം: ദീപിക, മിജാർക്-കെസിവൈഎം സംയുക്തമായി നടത്തുന്ന ഫലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ഇടവകകളിലും യുവജന കൂട്ടായ്മകളിലും ബോധവത്കരണം നൽകാൻ റിസോഴ്സ് പേഴ്സൺ ആയി സേവനം ചെയ്യാൻ താത്പര്യമുള്ള എംഎസ്ഡബ്ള്യു, എംബിഎ ബിരുദധാരികൾ, പരിശീലന മേഖലയിലുള്ളവർ, അധ്യാപകർ, മതാധ്യാപകർ, കാർഷിക മേഖലയിൽ പരിശീലനം നൽകാൻ താത്പര്യമുള്ളവർ തുടങ്ങിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇവർക്കായുള്ള ഏകദിന പരിശീലന പരിപാടി 28ന് രാവിലെ എട്ടു മുതൽ നാലു വരെ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ നടത്തും. താത്പര്യമുള്ളവർ രാവിലെ എട്ടിന് കോളജിൽ എത്തണം. ഓരോ ക്ലാസിനും ഓണറേറിയം നല്കും. ഫോൺ: 8129409001