ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു
01:21 AM Apr 25, 2018 | Deepika.com
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് / ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ www.cee-kerala.org ൽ ലഭ്യമാണ്. ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും നൂറു രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും സഹിതം 30നു തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമീഷണർക്ക് ലഭ്യമാക്കണം.