തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ 92.11 ശതമാനം പേർ പരീക്ഷ എഴുതി. ആകെ അപേക്ഷിച്ച 1,25,332 പേരിൽ 1,15,449 വിദ്യാർഥികളാണ് ഇന്നലെ പരീക്ഷ എഴുതിയത്.
എൻജിനിയറിംഗ് ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളാണ് ഇന്നലെ നടന്നത്. എൻജിനിയറിംഗ് രണ്ടാം പേപ്പറായ മാത്തമാറ്റിക്സ് പരീക്ഷ ഇന്നു നടക്കും. സംസ്ഥാനത്തും പുറത്തുമായി 352 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്.
എൻജിനിയറിംഗ് എൻട്രൻസ്: 92.11% പേർ പരീക്ഷ എഴുതി
02:12 AM Apr 24, 2018 | Deepika.com