തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് ഇന്നു രാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.5 മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാൽ മത്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.
തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും, കടലിൽ നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ഇന്ന് രാത്രി വരെ തുടരും.
ഇന്നും കൂറ്റൻ തിരമാലകൾക്കു സാധ്യത; ജാഗ്രതാ നിർദേശം തുടരുന്നു
02:12 AM Apr 24, 2018 | Deepika.com