വാട്സ്ആപ് ഹർത്താൽ: എൻഐഎ അന്വേഷിക്കണമെന്നു ബിജെപി

01:55 AM Apr 24, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ട്സ്ആ​​പി​​ലൂ​​ടെ ആ​​ഹ്വാ​​നം ചെ​​യ്ത അ​​പ്ര​​ഖ്യാ​​പി​​ത ഹ​​ർ​​ത്താ​​ലും തു​​ട​​ർ​​ന്നു​​ണ്ടാ​​യ അ​​ക്ര​​മ സം​​ഭ​​വ​​ങ്ങ​​ളും ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​ടി. ര​​മേ​​ശ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട് ബി​​ജെ​​പി എ​​ൻ​​ഐ​​എ​​യ്ക്ക് പ​​രാ​​തി ന​​ൽ​​കും.

ആ​​ധി​​ൽ എ​​എ​​ക്സ് എ​​ന്ന ശ്രീ​​ല​​ങ്ക​​യി​​ലെ ഐ​​എ​​സ് അ​​നു​​കൂ​​ല സം​​ഘ​​ട​​ന ത​​യാ​​റാ​​ക്കി​​യ പോ​​സ്റ്റ​​റു​​ക​​ളാ​​ണ് കാ​​ഷ്മീ​​രി​​ലെ പെ​​ണ്‍കു​​ട്ടി​​ക്കു നീ​​തി ല​​ഭ്യ​​മാ​​ക്ക​​ണെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് വാ​​ട്സ്ആ​​പ് വ​​ഴി വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. കേ​​ര​​ള​​ത്തി​​ലെ എ​​സ്ഡി​​പി​​ഐ പോ​​ലെ​​യു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് ഇ​​വ​​രു​​മാ​​യി എ​​ന്താ​​ണ് ബ​​ന്ധ​​മെ​​ന്ന് അ​​ന്വേ​​ഷി​​ക്കാ​​ൻ കേ​​ര​​ള പോ​​ലീ​​സ് ഇ​​തു​​വ​​രെ ത​​യാ​​റാ​​യി​​ട്ടി​​ല്ലെന്നും അദ്ദേഹം പറഞ്ഞു.