മലപ്പുറം: ഇന്ധനവിലവർധനയിൽ ഇടതുപക്ഷ സർക്കാരിനു സന്തോഷമാണുള്ളതെന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിലവർധനയുടെ ഓഹരി അവർക്കും ലഭിക്കുന്നുണ്ട്. അതു വേണ്ടെന്നു വച്ച് ജനത്തിന്റെ ഭാരം കുറയ്ക്കാൻ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നികുതി കുറച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീമമായ വിലവർധനമൂലം ജനങ്ങൾക്കുണ്ടാ യ ബുദ്ധിമുട്ട് മനസിലാക്കി യുപിഎ-യുഡിഎഫ് തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതം തീർത്തും ദുസ്സഹമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഇന്ധനവില സർവകാല റിക്കാർഡിലെത്തി. പെട്രോളിന്റെയും ഡീസലിന്റെയും വിലകളിലുള്ള വ്യത്യാസം കുറയുകയാണ്. സാമ്പത്തിക മാന്ദ്യമടക്കമുള്ള പ്രയാസങ്ങൾക്കിടയിൽ ഇന്ധനവില അടിക്കടി വർധിക്കുന്നതോടെ ജനജീവിതം ആകെ ദുരിതപൂർണമായെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ധന വിലവർധന: യുപിഎ-യുഡിഎഫ് പ്രക്ഷോഭം നടത്തും
01:43 AM Apr 24, 2018 | Deepika.com