കോട്ടയം: ദീപിക, മിജാർക്, കെസിവൈഎം, ഹോംഗ്രോണ്‍ ബയോടെക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫലസമൃദ്ധി പദ്ധതിയുടെ സന്ദേശ വാഹനം എംജി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്തു നടത്തുന്ന ആഗോള ജൈവ സംഗമ വേദിയിൽ എത്തി.
“വിഷരഹിത ഫലങ്ങൾ ആരോഗ്യമുള്ള ജനത’’ എന്ന സന്ദേശത്തോടെ കേരളത്തിലെ 10 ലക്ഷം യുവാക്കളിലേക്കു നേരിട്ടും അഞ്ചു ലക്ഷം കുടുംബങ്ങളിലേക്കു പരോക്ഷമായും എത്തിച്ചേരാൻ ലക്ഷ്യമിടുന്ന “ഫലസമൃദ്ധി’’യുടെ പദ്ധതി രേഖ ഫലസമൃദ്ധി ജനറൽ കണ്‍വീനർ സിറിയക് ചാഴികാടൻ മന്ത്രി മാത്യു ടി. തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവർക്കു സമർപ്പിച്ചു.
വിഷരഹിത ഫലങ്ങൾ ആരോഗ്യമുള്ള ജനത എന്ന സന്ദേശമുൾക്കൊള്ളുന്ന ബ്രോഷറുകൾ, പാംലെറ്റ്, കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ചു ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നതെങ്ങനെയെന്ന വിശദാംശങ്ങളടങ്ങിയ ബുക്ക്ലെറ്റ് തുടങ്ങിയവ സന്ദർശകർക്കു വിതരണംചെയ്തു.
ഫലസമൃദ്ധി സന്ദേശ വാഹനം ജൈവസംഗമ വേദിയിൽ
01:43 AM Apr 24, 2018 | Deepika.com