ചങ്ങനാശേരി: കുട്ടികൾക്കും സ്ത്രീകൾക്കും നേരെ രാജ്യമെന്പാടും കൂടിവരുന്ന അതിക്രമങ്ങളും പീഡനങ്ങളും ആശങ്കാജനകമാണെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി. കഠുവ പോലെയുള്ള ദാരുണ സംഭവങ്ങൾ അപലപനീയമാണ്.
ഇതിന്റെ മറവിൽ തെറ്റായ ആശയപ്രചാരണം നടത്തുന്നതും വിഭാഗീയതയും വർഗീയതയും വളർത്തുന്നതും പ്രതിഷേധിക്കുന്നവർക്കെതിരേ അക്രമം അഴിച്ചുവിടുന്നതും ജനാധിപത്യ സംവിധാനത്തിനു ചേർന്നതല്ലെന്നും യോഗം വിലയിരുത്തി.
പിആർഒ ജോജി ചിറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജാഗ്രതാ സമിതി കോ-ഓഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോ. ഡൊമിനിക് വഴീപ്പറന്പിൽ, പ്രഫ.ജെ. സി മാടപ്പാട്, വർഗീസ് ആന്റണി, ജോർജ് വർഗീസ്, ജോബി പ്രാക്കുഴി, പി.പി. ജോസഫ്, ലിബിൻ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികൾക്കെതിരേയുള്ള അതിക്രമം ആശങ്കാജനകം: ജാഗ്രതാ സമിതി
01:36 AM Apr 24, 2018 | Deepika.com