പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നംഗ ഇടക്കാല ഭരണസമിതി 27 ന് രാവിലെ 10 ന് ചുമതലയേല്‍ക്കും. നേരത്തെ 23 നായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കുകൂടി ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണു 27 ലേക്കു മാറ്റിയത്.
ജില്ലാ കളക്ടര്‍ മിർ മുഹമ്മദലി, മുന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.സി. രവീന്ദ്രന്, ഡോ. പ്രദീപ്കുമാര്‍ എന്നിവർ ഉള്‍പ്പെടുന്ന കമ്മറ്റിയാണു ചുമതലയേല്‍ക്കുക. നിലവിലുള്ള ഭരണസമിതി ചെയര്മാന് ശേഖരന് മിനിയോടന്‍, എംഡി കെ. രവി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ക്കു യാത്രയയപ്പു നല്‍കും. മെഡിക്കല്‍ കോളജിന്റെ ആര്‍സിസി മോഡലിലുള്ള പ്രവര്‍ത്തനം സംബന്ധിച്ചു വ്യക്തമായ നയപ്രഖ്യാപനം ആരോഗ്യമന്ത്രി നടത്തുമെന്നാണു സൂചനകള്‍.
പരിയാരം: ഭരണസമിതി 27ന് ചുമതലയേല്‍ക്കും
01:23 AM Apr 24, 2018 | Deepika.com