തിരുവനന്തപുരം: ശാസ്താംകോട്ട- പെരിയനാട് ട്രെയിൻ പാതയിൽ ഇന്നും നാളെയും താഴെപ്പറയും പ്രകാരം ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഭാഗികമായ റദ്ദാക്കൽ
ഇന്നു കൊല്ലം ജംഗ്ഷനിൽ നിന്ന് രാവിലെ 8.35 ന് പുറപ്പെടേണ്ട കൊല്ലം-കോട്ടയം പാസഞ്ചർ കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കി. ഇതേ തുടർന്ന് കായംകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 9.30 നായിരിക്കും ഈ ട്രെയിൻ പുറപ്പെടുക. ഇന്നു കൊല്ലം ജംഗ്ഷനിൽ നിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട കൊല്ലം-എറണാകും മെമു കൊല്ലത്തിനും കായംകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കി. കായംകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 9.47 നായിരിക്കും ഈ ട്രെയിൻ പുറപ്പെടുക.
പുനഃക്രമീകരണം
നാളെ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ ഒന്നിനു പുറപ്പെടേണ്ട തിരുവനന്തപുരം - ഹസ്റത്ത് നിസാമുദിൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുലർച്ചെ രണ്ടിനേ പുറപ്പെടുകയുള്ളൂ.
നിർത്തിയിടുന്നവ
ഇന്നത്തെ തിരുവനന്തപുരം സെൻട്രൽ - മധുര അമൃത എക്സ്പ്രസ് ശാസ്താംകോട്ട -പെരിനാട് ജംഗ്ഷനിൽ 50 മിനിറ്റ് നിർത്തിയിടും. ഇന്നത്തെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് ശാസ്താംകോട്ട -പെരിനാട് ജംഗ്ഷനിൽ 30 മിനിറ്റ് നിർത്തിയിടും.
ബിലാസ്പൂർ -തിരുനെൽവേലി പ്രതിവാര എക്സ്പ്രസ് നാളെ ശാസ്താംകോട്ട സ്റ്റേഷനിൽ 80 മിനിറ്റ് നിർത്തിയിടും. മുംബൈ സിഎസ്ടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് കരുനാഗപ്പള്ളി - ശാസ്താംകോട്ട സെക്ഷനിൽ 25 മിനിറ്റ് നിർത്തിയിടും.
ട്രെയിൻ ഗതാഗത നിയന്ത്രണം
01:23 AM Apr 24, 2018 | Deepika.com