റാന്നി: ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ റോഡിനു വശത്തുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിപ്പുഴ തേക്കുംമൂട്ടിൽ ഗോപാലന്റെ മകൻ ബാലുവിനെ (19) യാണ് മരിച്ച നിലയിൽ കണ്ടത്തി യത്. അടിച്ചിപ്പുഴ നിരപ്പുപാറയ്ക്ക ുസമീപമുള്ള റോഡിന്റെ വശത്ത് ഇന്നലെ രാവിലെ 7.30ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമ്മ: സുകുമാരി. സഹോദരൻ: ലാലു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജെപി നേതൃത്വത്തിൽ റാന്നി നിയോജകമണ്ഡലത്തിൽ ഇന്നു ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
02:16 AM Apr 23, 2018 | Deepika.com