സിപിഎം കേന്ദ്രകമ്മിറ്റിയിലും സ്വാധീന ശക്തിയായി കണ്ണൂർ
01:45 AM Apr 23, 2018 | Deepika.com
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയിൽ എം.വി. ഗോവിന്ദനെകൂടി ഉൾപ്പെടുത്തിയതോടെ പാർട്ടിയുടെ ദേശീയ സമിതികളിൽ കണ്ണൂരിൽനിന്നുള്ള അംഗങ്ങളുടെ എണ്ണം ഏഴായി. പാർട്ടിയുടെ നയപരിപാടികൾ ഉൾപ്പെടെയുള്ളവ രൂപപ്പെടുത്തുന്ന കമ്മിറ്റികളിൽ ഒരു ജില്ലയിൽനിന്ന് ഇത്രയധികം വ്യക്തികൾ ഇടം നേടുന്നത് അപൂർവമാണ്. രാജ്യത്ത് മറ്റൊരു ജില്ലയ്ക്കും ലഭിക്കാത്ത പ്രാതിനിധ്യമാണ് ഇതോടെ കണ്ണൂരിനു ലഭിച്ചിരിക്കുന്നത്.