തിരുവനന്തപുരം വിമാനത്താവളത്തിലെ മലേഷ്യൻ കന്പനിയുടെ ഷോപ്പ് പൂട്ടിച്ചു
01:45 AM Apr 23, 2018 | Deepika.com
നെടുന്പാശേരി: തിരുവനന്തപുരം വിമാനത്താവളത്തിലെ മലേഷ്യൻ ആസ്ഥാനമായുള്ള പ്ലസ് മാക്സിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടപ്പിച്ചതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ അറിയിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ചോർത്തി വിദേശമദ്യം പുറത്തു മറിച്ചുവിറ്റതിനാണു സ്ഥാപനം സീൽ ചെയ്തത്.