കായംകുളം: ക്ഷേത്ര ദർശനത്തിന് എത്തിയവരുൾപ്പടെ അഞ്ചുപേർക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കടിയേറ്റു. കൃഷ്ണപുരം, ചേരാവള്ളി, കറ്റാനം പ്രദേശങ്ങളിലുള്ളവരെയാണ് നായ്ക്കൾ ആക്രമിച്ചത്.
കൃഷ്ണപുരം കുറക്കാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്നു പേരുൾപ്പടെ അഞ്ചുപേർക്കാണ് കടിയേറ്റത്. മണ്ണടി ഗോകുലംവീട്ടിൽ ഓമനക്കുട്ടൻ(67), പേരൂർ തെക്കതിൽ സരോജിനിനായർ (60), റാന്നി വടക്കേ മണ്ണിൽ രമണി(49) എന്നിവർക്കാണു കടിയേറ്റത്. ചേരാവള്ളി സ്വദേശി അൻസാരി(60), കറ്റാനം സ്വദേശി വിഷ്ണു രാജ് (10) എന്നിവർക്ക് ഇവരുടെ വീടിനു സമീപത്തുവച്ചും കടിയേറ്റു. എല്ലാവരും കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കായംകുളത്ത് അഞ്ചുപേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു
01:45 AM Apr 23, 2018 | Deepika.com