കോട്ടയം: ഡീസൽവില ദിവസേന മാറ്റുന്ന രീതി തുടങ്ങിയ ശേഷം ഉണ്ടായ വിലവർധന 31.15 ശതമാനം. പെട്രോളിന് ഇതേ കാലയളവിൽ കൂടിയത് 22.41 ശതമാനം.
കഴിഞ്ഞവർഷം ജൂലൈ ഒന്നിനാണ് പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറ്റാൻ ആരംഭിച്ചത്. അന്ന് 63.09 രൂപയായിരുന്ന പെട്രോൾവില 295 ദിവസംകൊണ്ട് ഇന്നലെ 77.23 രൂപയായി. ഡീസൽ വില 53.33 രൂപയിൽനിന്ന് 69.44 രൂപയിലുമെത്തി.
യുപിഎ ഭരണകാലത്ത് കുറച്ച എക്സൈസ് തീരുവ പുനഃസ്ഥാപിച്ചതുമൂലം വില പഴയ റിക്കാർഡുകളെല്ലാം മറികടന്നു കുതിച്ചുയരുകയാണ്. 115 ഡോളർ വിലയ്ക്ക് ക്രൂഡ് ലഭിച്ചിരുന്നപ്പോൾ നൽകിയിരുന്നതിലും കൂടുതലാണ് 72 ഡോളറിനു ക്രൂഡ് ലഭിക്കുന്പോൾ നൽകുന്നത്.
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നലെ ഈടാക്കിയ വില (ലിറ്ററിന് രൂപയിൽ) ജില്ല, പെട്രോൾ, ഡീസൽ എന്നീ ക്രമത്തിൽ:
295 ദിവസം... ഡീസൽവില കൂട്ടിയതു 31 ശതമാനം
02:18 AM Apr 22, 2018 | Deepika.com