തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ അടക്കമുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ സ്ഥലംമാറ്റി. തൃശൂർ പോലീസ് അക്കാഡമിയിലേക്കാണു ജോർജിനെ മാറ്റിയത്. റൂറൽ എസ്പിയുടെ ചുമതല രാഹുൽ ആർ. നായർക്കു നൽകി.
വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ പോലീസുകാർ എസ്പി ജോർജിന്റെ നേതൃത്വത്തിലുള്ള ആർടിഎഫ് സ്ക്വാഡിലെ അംഗങ്ങളായിരുന്നു. കേസിലെ ഉന്നതതല ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പ്രതിപക്ഷം അടക്കമുള്ളവർ ആവശ്യപ്പെട്ടു വരികയായിരുന്നു. ആരോപണമുയർന്നതോടെ എ.വി. ജോർജ് രൂപീകരിച്ച ആർടിഎഫ് സ്ക്വാഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ സ്ഥലംമാറ്റി
02:18 AM Apr 22, 2018 | Deepika.com