കോട്ടയം: വീട്ടിൽ പിറന്ന നവജാത ശിശു മരിച്ചു. കോട്ടയം മുണ്ടത്താനം സ്വദേശി യുവതിയുടെ കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവതിയും ഭർത്താവും പ്രണയ വിവാഹിതരായിരുന്നു. യുവതി സ്വന്തം വീട്ടിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്നിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. വീടിന്റെ പിൻഭാഗത്തുള്ള കക്കൂസിൽ പോകുന്നതിനായി മുറ്റത്തേക്ക് ഇറങ്ങുന്പോൾ യുവതി പ്രസവിച്ചുവെന്നാണ് പറയുന്നത്. ഉടൻതന്നെ യുവതിയെയും കുട്ടിയെയും കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും അഞ്ചു മണിയോടെ കുട്ടി മരിച്ചു. കുട്ടിയുടെ വായിൽ മണൽ ഇരിക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് കറുകച്ചാൽ പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മേയ് 14 നാണ് പ്രസവ തീയതിയായി പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ആശുപത്രിയിലേക്ക് പോകാതിരുന്നതെന്ന് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കുട്ടിയുടെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.
വീട്ടിൽ പിറന്ന നവജാതശിശു മരിച്ചു
01:58 AM Apr 22, 2018 | Deepika.com