തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസനെതിരേ ക്രിമിനൽ കേസെടുക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജി നിരസിക്കരുതെന്നു കോടതി.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സുഹൃത്തും മുൻ ചീഫ് സെക്രട്ടറിയുമായ ജോസ് സിറിയക്കിനെ അംഗമാക്കാൻ വേണ്ടി കൃത്രിമരേഖ തയാറാക്കി കേന്ദ്ര നിയമ മന്ത്രാലയത്തിൽ നൽകി എന്നായിരുന്നു പരാതി. ആദ്യം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിന്റെ അനുവാദം ലഭിക്കാത്ത കാരണം ഹർജി നിലനിൽക്കില്ലെന്നു കാണിച്ച് അന്നു മജിസ്ട്രേറ്റ് കോടതി ഹർജി നിരസിച്ചിരുന്നു.
െഎന്നാൽ സർക്കാർ ജീവനക്കാർക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയുടെ മാർഗരേഖ വന്ന സാഹചര്യത്തിലാണു ജില്ലാ കോടതിയുടെ പുതിയ ഉത്തരവ്.
ജിജി തോംസണ് എതിരായ ഹർജി നിരസിക്കരുതെന്ന് കോടതി
01:58 AM Apr 22, 2018 | Deepika.com