തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജിയിൽ സാക്ഷിപ്പട്ടിക സമർപ്പിക്കാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളെ ഹാജരാക്കാൻ ഉണ്ടെന്നും ഇവർക്കുള്ള സമൻസ് കോടതിയിൽനിന്ന് അയയ്ക്കണമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ഇതേത്തുടർന്നാണ് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്.കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
നളിനി നെറ്റോയ്ക്കെതിരേ കേസ്: സാക്ഷിപ്പട്ടിക ഒരാഴ്ചയ്ക്കകം സമർപ്പിക്കണം
01:58 AM Apr 22, 2018 | Deepika.com