കൊച്ചി: സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഹൈഡൽ ടൂറിസത്തിനു കീഴിൽ മാട്ടുപ്പെട്ടി ഡാമിന് സമീപം പ്രവർത്തിക്കുന്ന കൗബോയ് പാർക്കിൽ അവധിക്കാല ഓഫറുകൾ പ്രഖ്യാപിച്ചു. അവധിക്കാലം പ്രമാണിച്ചും നീലക്കുറിഞ്ഞിയുടെ പൂക്കാലത്തെ വരവേൽക്കാനുമായി മൂന്നാറിൽ എത്തുന്ന സന്ദർശകരെ മുന്നിൽകണ്ടാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.
രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും ഉൾപ്പെടെ നാലു പേരടങ്ങുന്ന കുടുംബത്തിന് 1000 രൂപയുടെ ഫാമിലി കോംബോ പാക്കേജ് എടുക്കുന്പോൾ പാർക്കിലെ നാല്പതോളം റൈഡുകളും ഉപയോഗിക്കാം. പ്രവേശന നിരക്ക് 200 രൂപയായി കുറച്ചിട്ടുമുണ്ട്. പ്രവേശന ടിക്കറ്റ് വഴി പാർക്കിലെ നിശ്ചിത റൈഡുകൾ ഉപയോഗിക്കാം. ഇവർക്കു മറ്റു റൈഡുകൾ ഉപയോഗിക്കുവാൻ റീചാർജിംഗ് സിസ്റ്റവും ഒരുക്കി.
കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങിയ 20 പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് പ്രത്യേക പാക്കേജുകളും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ഉൾപ്പെടെ 230 രൂപയുടെ പാക്കേജും ഉണ്ടായിരിക്കുമെന്നു ഹൈഡൽ ടൂറിസം ഡയറക്ടർ കെ.ജെ. ജോസ്, കൗബോയ് പാർക്കിന്റെ ജനറൽ മാനേജർ കെ. വിമധുസൂദനൻ, പാർട്ണർ എൽദോസ് കുര്യാക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോണ്: 9497081333.
മൂന്നാർ കൗബോയ് പാർക്കിൽ അവധിക്കാല ഓഫറുകൾ
11:49 PM Apr 21, 2018 | Deepika.com