കോട്ടയം: ഭൂമി, പൗരാവകാശം, അധികാരം എന്നീ മുദ്രാവാക്യങ്ങളുയർത്തി ആദിവാസി-ദളിത് സംഘടനകളുടെ ബഹുജൻ കണ്വൻഷൻ 24നു തിരുവനന്തപുരത്തു നടത്തും. രാവിലെ 11ന് ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ആദിവാസി-ദളിത് സംഘടനകളുടെ ബഹുജൻ കണ്വൻഷൻ നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിന് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരപ്രഖ്യാപനം ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യും. എസ്സി, എസ്ടി അതിക്രമം തടയൽ നിയമം പുനഃസ്ഥാപിക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുക, ഹാരിസണ്‍ കേസ് കേരള ഹൈക്കോടതിയിൽനിന്നു മാറ്റുക, ചെങ്ങറ-അരിപ്പ ഭൂസമരങ്ങളിലുള്ളവരുടെ മനുഷ്യാവകാശം അംഗീകരിക്കുക, മുത്തങ്ങ പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരപ്രഖ്യാപനം നടത്തുന്നത്.
സിഎസ്ഡിഎസ്, കെപിഎംഎസ്, എജിഎംഎസ്, ആർഎംപി, ബിഎസ്പി തുടങ്ങിയ സംഘടനാ നേതാക്കൾ സമര പ്രഖ്യാപനത്തിൽ പങ്കെടുക്കുമെന്ന് ഭൂഅധികാര സംരക്ഷണസമിതി കണ്‍വീനർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബഹുജൻ കണ്വൻഷൻ
11:38 PM Apr 21, 2018 | Deepika.com