കൊച്ചി: കേരള കേബിൾ ടിവി ഫെഡറേഷൻ(കെസിഎഫ്) സംസ്ഥാന സമ്മേളനം നാളെ തുടങ്ങും. എറണാകുളം ടൗണ്‍ ഹാളിൽ നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. ഡാറ്റാഫ്രീ കേബിൾ ടിവിയുടെ സ്വിച്ച് ഓണ്‍ കർമം വി.കെ. ഇഹ്രാഹിംകുഞ്ഞ് എംഎൽഎ നിർവഹിക്കും. സാന്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 250 വിദ്യാർഥികൾക്കു വിദ്യാഭ്യാസ സഹായം നൽകും.
ഫെഡറേഷൻ നടത്തിയ എബിസിഡി എക്സ്പോ സമ്മാനോത്സവത്തിന്റെ ബന്പർ സമ്മാന വിതരണവും ചടങ്ങിൽ നടക്കും. കൂടാതെ ഉപഭോക്താക്കൾക്കുള്ള സാന്ത്വനം ഇൻഷ്വറൻസ് പദ്ധതിക്കു തുടക്കം കുറിക്കും. 24ന് നടക്കുന്ന പ്രതിനിധിസമ്മേളനം പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽകുമാർ, സി.വി. ഹംസ, എ.ജെ. വിക്ടർ, കെ.അജിത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കെസിഎഫ് സംസ്ഥാന സമ്മേളനം നാളെ മുതൽ
11:38 PM Apr 21, 2018 | Deepika.com