കൊച്ചി: ആഗോള ആസ്ത്മ ദിനത്തോടനുബന്ധിച്ച് ‘നന്നായി ശ്വസിക്കൂ, നന്നായി ജീവിക്കൂ’ എന്ന മുദ്രാവാക്യവുമായി ആസ്റ്റർ പൾമണോളജി വിഭാഗം 24ന് ശ്വാസകോശ രോഗനിർണയ ക്യാന്പ് നടത്തും. രാവിലെ 9.30 മുതൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കെഎസ്ആർടിസി ബസ് സ്റ്റേഷനുകളുടെ പരിസരത്താണു ക്യാന്പ്. പരിചയസന്പന്നരായ ‘ബ്രെത്ത് ഫ്രീ ഇൻസ്ട്രക്ടർ’മാർ നേതൃത്വം നൽകും.
എറണാകുളം ജില്ലയിൽ എറണാകുളം സൗത്ത്, ആലുവ, നോർത്ത് പറവൂർ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലായിരിക്കും ക്യാന്പ്. കാസർഗോഡ്, കണ്ണൂർ, തലശേരി, കോഴിക്കോട്, കൽപ്പറ്റ, താമരശേരി, മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട്, തൃശൂർ, ചാലക്കുടി, തൊടുപുഴ, കോട്ടയം, വൈക്കം, തിരുവല്ല, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം കിഴക്കേകോട്ട, ആറ്റിങ്ങൽ, പാറശാല എന്നിവിടങ്ങളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും രാവിലെ മുതൽ രോഗനിർണയം നടക്കും. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ജില്ലയിലെ രോഗനിർണയ ക്യാന്പ് ഉദ്ഘാടനം ചെയ്യും. നടി മീരാ വാസുദേവ് ആദ്യ ടെസ്റ്റ് നടത്തും.
സൗജന്യ ശ്വാസകോശ രോഗനിർണയ ക്യാന്പ് 24ന്
11:38 PM Apr 21, 2018 | Deepika.com