കൊച്ചി: കസ്റ്റഡി മരണത്തിൽ വിശദമായ അന്വേഷണം നടത്തി തെളിവുകളുടെ അടിസ്ഥാനത്തിലാണ് വരാപ്പുഴ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഐജി എസ്. ശ്രീജിത്ത്. അറസ്റ്റിനു ശേഷം രാത്രി വൈകി ആലുവ പോലീസ് ക്ലബിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഐജിയുടെ പ്രതികരണം.
മെഡിക്കൽ ബോർഡുമായി നടത്തിയ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്. എസ്ഐ ദീപക്കിനു പുറമെ കൂടുതൽ പ്രതികളുണ്ടാകുമോ എന്ന കാര്യം അന്വേഷിച്ച ശേഷമേ പറയാനാകൂ. മെഡിക്കൽ ബോർഡ് റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും. സിഐ ക്രിസ്പിൻസാം, മറ്റു പോലീസുകാർ എന്നിവർക്കു പങ്കുണ്ടോയെന്ന് ഇതിനു ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്നും ഐജി പറഞ്ഞു.
എസ്ഐയുടെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഐജി
03:15 AM Apr 21, 2018 | Deepika.com