കോട്ടയം: മുന്നണി പ്രവേശനം കേരള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അജണ്ടയിലില്ലെന്ന് കെ.എം. മാണി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അനുയോജ്യമായ തീരുമാനം വിജ്ഞാപനം വന്നശേഷം പ്രഖ്യാപിക്കും.
ആർക്ക് വോട്ടു ചെയ്യണമെന്നതിൽ പാർട്ടിയും പ്രബുദ്ധതയുള്ള പ്രവർത്തകരും യുക്തമായ തീരുമാനം അപ്പോൾ കൈക്കൊള്ളും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ മാണി പറഞ്ഞു. ഞങ്ങളുടെ കാര്യപരിപാടികളോടു യോജിക്കുന്നവരോട് ബന്ധമുണ്ടാക്കാനാണ് പാർട്ടി തീരുമാനം- മാണി വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പു വരുന്പോൾ മാത്രമേ മുന്നണികാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുള്ളു.
ഇപ്പോൾ തിടുക്കത്തിൽ എടുക്കേണ്ട സാഹചര്യമില്ല. പാർട്ടി എപ്പോഴും പ്രവർത്തന സജ്ജമായതിനാൽ തനിച്ചുനിൽക്കുന്നതിൽ ആശങ്കയൊന്നുമില്ലെന്നു മാണി പറഞ്ഞപ്പോൾ ഈ നിലപാടുകളോടു യോജിക്കുന്നതായി പി.ജെ. ജോസഫ് കൂട്ടിച്ചർത്തു.
മുന്നണി തീരുമാനം പിന്നീട്; ചെങ്ങന്നൂർ നിലപാട് വിജ്ഞാപനശേഷം: മാണി
02:10 AM Apr 21, 2018 | Deepika.com