തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിൽഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകർക്കായി സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം കൽപറ്റയിൽ നടക്കുമെന്ന് കൗണ്‍സിൽ എക്സിക്യുട്ടീവ് വൈസ്പ്രസിഡന്റ് ഡോ. സുരേഷ് ദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. മേയ് 14 മുതൽ 16 വരെ കൽപറ്റയിലെ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രത്തിലാണ് സംഗമം. സംഗമത്തിന്റെ ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വയനാട്ടിലെ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലവുമായി ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. ഗ്രാമീണ ഗവേഷകരുടെ വാണിജ്യപ്രാധാന്യമുള്ളതും ഗ്രാമീണ വികസനത്തിനു ഉതകുന്നതുമായ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനവും മത്സരവും സംഗമത്തിലുണ്ടാകും.
മികച്ച ഗ്രാമീണ ഗവേഷക കണ്ടുപിടിത്തത്തിന് 3,000 രൂപയുടെ പുരസ്കാരം സമ്മാനിക്കും. ഗ്രാമീണ ഗവേഷക കണ്ടുപിടിത്തത്തിന് മൂന്നുപേർക്ക് 25,000 രൂപ വീതവും ഗ്രാമീണ മേഖലയിലെ കണ്ടുപിടിത്തങ്ങൾക്ക് പ്രത്യേക സമ്മാനമായി 5000 രൂപ വീതവും രണ്ട് എൻജിനിയറിംഗ് വിദ്യാർഥികൾക്ക് 10000 രൂപ വീതം പ്രത്യേക സമ്മാനമായും നൽകും.
ഗ്രാമീണ ഗവേഷക സംഗമം വയനാട്ടിൽ
02:10 AM Apr 21, 2018 | Deepika.com