ഇ പോസ് മെഷീൻ വഴി 11 ലക്ഷം പേർ റേഷൻ വാങ്ങി
01:58 AM Apr 21, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലെ 11,43,245 പേർ ഇ പോസ് മെഷീൻ വഴി റേഷൻ വാങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽപേർ റേഷൻ വാങ്ങുന്നതിനാൽ സെർവർ തകരാറിലാകുന്നതായി പരാതി ഉയരുന്നുണ്ട്. ഇതേവരെ 10861 കടകളിൽ ഇ പോഷ് മെഷീൻ പ്രവർത്തനസജ്ജമായിട്ടുണ്ട്. സംസ്ഥാനത്താകെ 14288 റേഷൻകടകളാണുള്ളത്. അഞ്ചു ജില്ലകളിൽ മെഷീൻ സ്ഥാപിച്ചെങ്കിലും ട്രയൽ നടക്കുന്നതേയുള്ളൂ.