കൊച്ചി: ഏപ്രിൽ 16 നു സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളെത്തുടർന്ന് പാലക്കാട് പുതുനഗരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി എട്ടുപേർ ഹൈക്കോടതിയിൽ ഹർജി നൽകി. പുതുനഗരം സ്വദേശികളായ മുഹമ്മദ് അൻസാരി, സുൾഫിക്കർ അലി, ഫിറോസ് ഖാൻ, സിക്കന്ദർ ബാഷ, കാജ ഹുസൈൻ, നജിമുദ്ദീൻ, സിറാജുദ്ദീൻ, മുഹമ്മദാലി എന്നിവരാണ് ഹർജി നൽകിയത്.
ഹർത്താലിന്റെ ഭാഗമായി പ്രതികൾ കണ്ടാലറിയുന്ന മറ്റു പ്രതികളുമായി ചേർന്ന് വഴി തടയുക, ബിജെപിയുടെ കൊടി നശിപ്പിക്കാൻ ശ്രമിക്കുകയും ഇതിനിടെ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തെന്നാണ് കേസ്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
വാട്സാപ് ഹർത്താൽ: എട്ടു പേർ ജാമ്യാപേക്ഷ നൽകി
01:28 AM Apr 21, 2018 | Deepika.com