പാലക്കാട്: കെഎസ്ആർടി സി കണ്ട്രോളിംഗ് ഇൻസ്പെക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കാട് പരേതനായ ചെറുകുട്ടി മകൻ ആറുമുഖനെ (49)യാണ് ഇന്നലെ വീടിനകത്ത് അടുക്കളയിൽ മരിച്ചനിലയിൽ വീട്ടുകാർ കണ്ടെത്തിയത്. 20 വർഷത്തിലധികമായി കെഎസ്ആർടിസിയിൽ ജോലി ചെയ്തുവരുന്ന ആറുമുഖൻ ഒന്നര വർഷം മുമ്പാണ് ചിറ്റൂർ ഡിപ്പോയിൽ എത്തിയത്.
വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യംമൂലം പാലക്കാട്ട് ഡോക്ടറെ കണ്ട് സഹോദരിയുടെ വീട്ടിലെത്തിയ ശേഷമാണു തിരികെ പെരുവെമ്പിലെ വീട്ടിലേക്കു മടങ്ങിയത്. അന്നുതന്നെ ചിറ്റൂർ ഡിപ്പോയിൽനിന്നു പാലക്കാട് ഡിപ്പോയിലേക്കു സ്ഥലംമാറ്റം ലഭിച്ചതായ അറിയിപ്പ് ആറുമുഖനു ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. അമിതജോലിഭാരമാണ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞതായി പുതുനഗരം അഡീഷണൽ എസ്ഐ ചന്ദ്രൻ പറഞ്ഞു. സംസ്കാരം ഇന്നു രാവിലെ 8.30ന് ചന്ദ്രനഗർ ശ്മശാനത്തിൽ. അമ്മ: കല്യാണി. ഭാര്യ:ഗീത. മക്കൾ: അജയൻ, അജിൻ.
കെഎസ്ആർടിസി ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ
01:28 AM Apr 21, 2018 | Deepika.com