കോട്ടയം: കേരളകൗമുദി പത്രാധിപർ എം.എസ്. രവിയുടെ വിയോഗം മലയാള പത്രപ്രവർത്തന മേഖലക്ക് തീരാനഷ്ടമാണെന്ന് കെ.എം. മാണി.
നഷ്ടമായത് ഒരു നല്ല സുഹൃത്തിനെയാണ്. പത്രാധിപരുടെ കുടുംബത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു രവി. പത്രപ്രവർത്തന രംഗത്തും പത്ര മാനേജ്മെന്റ് രംഗത്തും രവിയുടെ സംഭാവനകൾ ചരിത്രം ഓർക്കുമെന്നും കെ.എം. മാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എം.എസ്. രവിയുടെ നിര്യാണത്തിൽ ജോസ് കെ. മാണി എംപി അനുശോചിച്ചു.
എം.എസ്. രവിയുടെ വിയോഗം പത്രപ്രവർത്തന മേഖലയ്ക്ക് തീരാനഷ്ടം: കെ.എം. മാണി
01:07 AM Apr 21, 2018 | Deepika.com