തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ 2018-19 വർഷത്തെ ഫീസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. ബി എസ് സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് കോഴ്സുകൾക്ക് വാർഷിക ഫീസ് 63,500 രൂപയായിരിക്കും ഫീസ്. 17000 രൂപ കൂടി മറ്റ് ഫീസ് ഇനങ്ങളിലായി ഈടാക്കാം. എം എസ് സി നഴ്സിംഗിന് ഒരുലക്ഷം രൂപ ട്യൂഷൻ ഫീസും 50,000 രൂപ സ്പെഷൽ ഫീസും ഈടാക്കാം.
പ്രൈവറ്റ് നഴ്സിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള 67 കോളജുകൾക്കും അസോസിയേഷൻ ഓഫ് മാനേജ്മെന്റെ്സ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജിലെ 32 കോളേജുകൾക്കും ഈ ഫീസ് നിരക്കാണ് ബാധകം.
സ്വാശ്രയ നഴ്സിംഗ് ഫീസ് നിശ്ചയിച്ചു
12:54 AM Apr 21, 2018 | Deepika.com