തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് മൂന്നിനുള്ളിൽ പ്രസിദ്ധീകരിക്കും. ഈ മാസം 23 നു മൂല്യനിർണയം പൂർത്തിയാകും. മാർക്ക് ഡബിൾ എൻട്രി ചെയ്യും. ആദ്യ തവണ എൻട്രി ചെയ്യുമ്പോൾ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് ഡബിൾ എൻട്രി. മാർക്കുകൾ പരീക്ഷാ ഭവൻ ഒരു തവണ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും.
ഇതിനുശേഷം വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തും. ഇതിനു ശേഷം പരീക്ഷാ ബോർഡ് ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കും. ഈ മാസം 28 ഓടെ മൂല്യനിർണയത്തിന്റെ അനുബന്ധ ജോലികൾ പൂർത്തിയാക്കിയാൽ 30 ന് പരീക്ഷാ ബോർഡ് യോഗം ചേരുകയും മേയ് രണ്ടിന് ഫലപ്രഖ്യാപനം നടത്താൻ കഴിയുകയും ചെയ്യും.
30ന് പരീക്ഷാ ബോർഡ് ചേരാൻ കഴിഞ്ഞില്ലെങ്കിൽ മേയ് രണ്ടിന് ബോർഡ് യോഗം ചേർന്ന് മേയ് മൂന്നിന് ഫലപ്രഖ്യാപനം നടത്താനും നീക്കമുണ്ട്.
എസ്എസ്എൽസി ഫലം മേയ് മൂന്നിനകം
01:44 AM Apr 20, 2018 | Deepika.com