പിറവം: മലങ്കര സഭാകേസിൽ ജൂലൈ മൂന്നിനുണ്ടായ സുപ്രീം കോടതി വിധി, എല്ലാ ഇടവകപള്ളികളിലും ബാധകമാണെന്ന രീതിയിൽ ഇന്നലെ വീണ്ടുമുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി നിർണായകമാണെന്നു കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കി സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധി മാനിക്കാൻ എല്ലാവരും തയാറാകണം. പള്ളികളിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്നും ഒറ്റക്കെട്ടായിനിന്നു ഭരണം നടത്തുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
പിറവത്ത് കാതോലിക്കേറ്റ് സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ കൊച്ചുപറന്പിൽ ഗീവർഗീസ് റന്പാച്ചൻ, ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. എം.ഒ.ജോണ്, ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേൽ, ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു വാതക്കാട്ടേൽ, ഫാ. ജോസഫ് മങ്കിടിയിൽ, ഫാ. ജോണ് മൂലാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
സുപ്രീംകോടതി വിധി മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമെന്ന്
01:19 AM Apr 20, 2018 | Deepika.com