വാതിൽ തകരാറിലായി, വിമാനം മുടങ്ങി
01:19 AM Apr 20, 2018 | Deepika.com
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാവിലെ മസ്ക്കറ്റിലേക്കു പോകേണ്ടിയിരുന്ന ഡബ്ല്യുവൈ 226ാം നന്പർ ഒമാൻ എയർ വിമാനത്തിന്റെ യാത്ര വാതിൽ തകരാറിലായതിനെത്തുടർന്നു മുടങ്ങി. സർവീസ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണു വാതിൽ തകരാറിലാണെന്നു കണ്ടെത്തിയത്.