ആർച്ച്ബിഷപ് ഡോ. വിരുത്തക്കുളങ്ങര: യുവജനങ്ങളുടെ പ്രിയ സുഹൃത്ത്

01:03 AM Apr 20, 2018 | Deepika.com
കൊ​​​ച്ചി: യൗ​​​വ​​​ന​​​ത്തി​​​ന്‍റെ ഊ​​​ഷ്മ​​​ള​ നാ​​​ളു​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ മെ​​​ത്രാ​​​ൻ നി​​​യോ​​​ഗ​​​ത്തി​​​ന്‍റെ മ​​​ഹി​​​ത​​​വ​​​ഴി​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യെ​​​ന്ന അ​​​പൂ​​​ർ​​​വ സൗ​​​ഭാ​​​ഗ്യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് ഇ​​​ന്ന​​ലെ പു​​​ല​​​ർ​​​ച്ചെ കാ​​​ലം​​ചെ​​​യ്ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്ത​​​ക്കു​​​ള​​​ങ്ങ​​​ര. ത​​​ന്‍റെ യൗ​​​വ​​​ന​​​വും ജീ​​​വി​​​ത​​​വും സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നു​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച ഈ ​​ഇ​​​ട​​​യ​​​ൻ ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ൽ യു​​​വ​​​ജ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യു​​​ടെ അ​​​മ​​​ര​​​ക്കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു.

1978ൽ ​ 34-ാം ​​വ​​​യ​​​സി​​​ൽ ഇ​​​ട​​​യ​​​ദൗ​​​ത്യ​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്പോ​​​ൾ, ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ൽ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ മെ​​​ത്രാ​​​ൻ എ​​​ന്ന വി​​​ശേ​​​ഷ​​​ണ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​ന്നു പ്രാ​​​യ​​​ത്തി​​​നൊ​​​പ്പം ഉ​​​യ​​​ര​​​വും ഭാ​​​ര​​​വും കു​​​റ​​​ഞ്ഞ മെ​​​ത്രാ​​​നെ​​​ന്ന് അ​​​ദ്ദേ​​​ഹം ത​​​ന്നെ ത​​​ന്‍റെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ ന​​​ർ​​​മ​​​ര​​​സ​​​ത്തോ​​​ടെ ഓ​​​ർ​​​മി​​​പ്പി​​​ക്കാ​​​റു​​​ണ്ടാ​​യി​​രു​​ന്നു.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖാ​​​ണ്ഡു​​​വ രൂ​​​പ​​​ത​​​യി​​​ൽ 21 വ​​​ർ​​​ഷം ഡോ.​​​വി​​​രു​​​ത്ത​​​ക്കു​​​ള​​​ങ്ങ​​​ര മെ​​​ത്രാ​​നാ​​​യി ശു​​ശ്രൂ​​ഷ ചെ​​​യ്തു. രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ലെ നൂ​​​റാ​​​മ​​​ത്തെ മെ​​​ത്രാ​​​ൻ കൂ​​​ടി​​​യാ​​​ണ്. ഏ​​​റ്റെ​​​ടു​​​ത്ത ദൗ​​​ത്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം യു​​​വാ​​​വി​​​നൊ​​​ത്ത ച​​​ടു​​​ല​​​ത​​​യും വേ​​​ഗ​​വും തീ​​​ക്ഷ്ണ​​​ത​​​യും പ്ര​​ക​​ടി​​പ്പി​​ച്ചു.

ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) 1986 ൽ ​​​യു​​​വ​​​ജ​​​ന​​​ശു​​​ശ്രൂ​​​ഷ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​തി​​​നു യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യെ​​​ത്തി​​​യ​​​ത് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് വി​​​രു​​​ത്ത​​​ക്കുള​​​ങ്ങ​​​ര​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു. പ്ര​​​ഥ​​​മ ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യോ​​​ഗ​​​മേ​​​റ്റ അ​​​ദ്ദേ​​​ഹം യു​​​വാ​​​ക്ക​​​ളു​​​മാ​​​യി അ​​​ടു​​​ത്തി​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ലും യു​​​വ​​​ജ​​​ന​​​പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ രൂ​​​പ​​​ത​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും ന​​​ല്ല സു​​​ഹൃ​​​ത്തി​​​നെ​​​പ്പോ​​​ലെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ലും പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ച്ചു. 2017ൽ ​​​പോ​​​ള​​​ണ്ടി​​​ൽ ന​​​ട​​​ന്ന​​​തു​​​ൾ​​പ്പെ​​​ടെ ലോ​​​ക യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഡോ. ​​​വി​​​രു​​​ത്ത​​​കു​​​ള​​​ങ്ങ​​​ര പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​​ത​​​ല​​​ത്തി​​​ൽ യു​​​വ​​​ജ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യു​​​ടെ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന മു​​​ഖ​​​മാ​​​യ ജീ​​​സ​​​സ് യൂ​​​ത്ത് പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യി​​​ലും അ​​ദ്ദേ​​ഹം നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചു. 2008 മു​​​ത​​​ൽ ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ എ​​​ക്ലേ​​​സി​​​യാ​​​സ്റ്റി​​​ക്ക​​​ൽ അ​​​ഡ്വൈ​​​സ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ആ ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​നു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വ​​​ലു​​​താ​​​ണ്.

സൗ​​​ഹൃ​​​ദം പ​​​ങ്കി​​​ട്ടും അ​​​വ​​​ർ​​​ക്കൊ​​​പ്പം ഫു​​​ട്ബോ​​​ൾ ക​​​ളി​​​ച്ചും കാ​​​യി​​​ക, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​സ്വ​​​ദി​​​ച്ചു​​​മൊ​​​ക്കെ യു​​​വാ​​​ക്ക​​​ളെ ദൈ​​​വ​​​ത്തോ​​​ടും സ​​​ഭ​​​യോ​​​ടും ചേ​​​ർ​​​ത്തു നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്തു​​​വെ​​​ന്നു ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ കേ​​​ര​​​ള കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ഷി​​​ബു ഒ​​​സി​​​ഡി അ​​​നു​​​സ്മ​​​രി​​​ച്ചു. ഏ​​​റ്റെ​​​ക്കു​​​ന്ന ദൗ​​​ത്യ​​​ങ്ങ​​​ളു​​​ടെ മി​​​ക​​​വാ​​​ർ​​​ന്ന നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന് ഏ​​​റെ യാ​​​ത്ര ചെ​​​യ്യാ​​​നും സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മി​​​ക​​​ച്ച പ്ര​​സം​​ഗ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​ന്‍റെ വാ​​​ക്കു​​​ക​​​ളെ പ്ര​​​ചോ​​​ദ​​​ന​​​ത്തി​​​ന്‍റെ തി​​രി​​നാ​​ള​​മാ​​യി ഏ​​​റ്റു​​​വാ​​​ങ്ങി​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്