കെഡബ്ല്യുഎപിസി സംസ്ഥാന സമ്മേളനം മേയ് 10ന്
01:03 AM Apr 20, 2018 | Deepika.com
കൊച്ചി: കേരള ജല അഥോറിറ്റി പെൻഷനേഴ്സ് കോണ്‍ഗ്രസി(കെഡബ്ല്യുഎപിസി)ന്റെ പ്രഥമ സംസ്ഥാന സമ്മേളനം മേയ് 10ന് എറണാകുളം വൈഎംസിഎ ഹാളിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന്റെ നടത്തിപ്പിനായി സംസ്ഥാന പ്രസിഡന്റ് തന്പാനൂർ രവിയുടെ നേതൃത്വത്തിൽ ചാർളി മുഴാപ്പള്ളി ചെയർമാനും പി.ഡി. ശരത്ചന്ദ്രൻ ജനറൽ കണ്‍വീനറുമായ 101 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.