പാലക്കാട്: കൊടുന്പ് പഞ്ചായത്തിൽ പാറ പോളിടെക്നിക്കിനു സമീപം അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചു. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകൻ അജിത്ത് (11) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയായിരുന്നു അപകടം.
തുണി അലക്കുന്നതിനു മകനുമൊത്തു കുളത്തിലേക്കു പോയതായിരുന്നു വത്സല. തുണി കഴുകുന്നതിനിടെ മാനസിക വളർച്ചയെത്താത്ത അജിത്ത് കുളത്തിലേക്ക് ഇറങ്ങി മുങ്ങിപ്പോയി. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുളത്തിന്റെ ആഴമേറിയ ഭാഗത്തേക്കു മുങ്ങുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്നു പാലക്കാടുനിന്ന് സ്റ്റേഷൻ ഓഫീസർ ടി.അനൂപിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചു
12:30 AM Apr 20, 2018 | Deepika.com