തുറവൂര്‍: പള്ളിത്തോട് സഹകരണബാങ്ക് പ്രസിഡന്റ് ക്ഷേമപെന്ഷന് വിതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പള്ളിത്തോട് അറുകുലശേരിയില് പരേതനായ ജോസഫിന്റെ മകന് ഇവാനിയോസാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ ബാങ്കിലെത്തിയ ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ചെല്ലാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംസ്കാരം ഇന്നു പത്തിന് പള്ളിത്തോട് സെന്റ്് സെബാസ്റ്റിന്‍സ് പളളിയില്‍. പരേതന് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനാണ്. ഭാര്യ: ജെസി. മക്കള്‍: ചാള്‍സ്, ഷോണ്‍.
ബാങ്ക് പ്രസിഡന്റ് കുഴഞ്ഞുവീണു മരിച്ചു
12:30 AM Apr 20, 2018 | Deepika.com