തിരുവനന്തപുരം : ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ ഡെന്റൽ കോളജുകളിലെ നിശ്ചിത എണ്ണം പിജി സീറ്റുകൾ കോളജ് മാനേജ്മെന്റുകൾ പ്രതിനിധാനം ചയ്യുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുണ്ട്.
പ്രവേശന മാനദണ്ഡങ്ങളും സമർപ്പിക്കേണ്ടുന്ന രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 24നു മുമ്പായി പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ സമുദായം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം. അപാകതകൾ ഉള്ളതും അപൂർണവുമായ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല.
പിജി ഡെന്റൽ: ന്യൂനപക്ഷ ക്വോട്ട പ്രവേശനം
12:11 AM Apr 20, 2018 | Deepika.com