കൊച്ചി: കായൽ സമ്മേളന സ്വാഗത സംഘം ഏർപ്പെടുത്തിയ പ്രഥമ മഹാത്മ അയ്യൻകാളി പുരസ്കാരം(25,000 രൂപയും പ്രശസ്തിപത്രവും) സി.ഡി. സജിത്കുമാറിന്. പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം പിന്നോക്ക ഗ്രാമത്തിൽ നടത്തിയ വിദ്യാഭ്യാസ, സാമൂഹ്യ പരിവർത്തനങ്ങൾ കണക്കിലെടുത്താണു പുരസ്കാരം. ദോഹയിൽ എൻജിനിയറാണ് സജിത് കുമാർ.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നാളെ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന കായൽ സമ്മേളനത്തിന്റെ 105-ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ അയ്യൻകാളിയുടെ ചെറുമകൻ എസ്. ഗിരിജാത്മജൻ പുരസ്കാരം സമർപ്പിക്കും.
അയ്യൻകാളി പുരസ്കാരം സി.ഡി. സജിത്കുമാറിന്
11:30 PM Apr 19, 2018 | Deepika.com