കൊച്ചി: മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ കഴിഞ്ഞ 16നു നടന്ന അപ്രഖ്യാപിത ഹർത്താലിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഹർത്താൽ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും സമൂഹമാധ്യമങ്ങളിലൂടെ ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരേ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഭാവിയിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
സംസ്ഥാന പോലീസ് മേധാവി അപ്രഖ്യാപിത ഹർത്താൽ നടത്തിയവരെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിച്ചശേഷം 30 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്നു കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.
അപ്രഖ്യാപിത ഹർത്താലിനെതിരേ മനുഷ്യാവകാശ കമ്മീഷൻ
01:10 AM Apr 19, 2018 | Deepika.com