മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന റീജണൽ സംഗമങ്ങളുടെ ഭാഗമായുള്ള ഹൈറേഞ്ച് റീജണൽ സമ്മേളനം അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ ഉദ്ഘാടനം ചെയ്തു. വിശ്വാസപരിശീലനവും പ്രേഷിതപ്രവർത്തനവും ഒരുമിച്ചുപോകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, ഓർഗനൈസർ ഫ്രാൻസിസ് കൊല്ലറേട്ട്, റീജണൽ ഓർഗനൈസർ ഷിബു മഠത്തിൽ, കോതമംഗലം രൂപത പ്രസിഡന്റ് ഡോണ്‍ പ്ലാക്കൂട്ടം എന്നിവർ പ്രസംഗിച്ചു. ഇടുക്കി രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കൊല്ലപ്പിള്ളിൽ, കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ എന്നിവർ ചേർന്ന് ദിവ്യബലി അർപ്പിച്ചു.
മിഷൻലീഗ് ഹൈറേഞ്ച് റീജണൽ സംഗമം
01:10 AM Apr 19, 2018 | Deepika.com