മതസൗഹാർദം തകർക്കാനുള്ള ശ്രമം: കർശന നടപടിയെന്നു പോലീസ് മേധാവി
01:10 AM Apr 19, 2018 | Deepika.com
തിരുവനന്തപുരം: വർഗീയ ചേരിതിരിവിലൂടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും സൗഹാർദ അന്തരീക്ഷം തകർക്കാനും സംഘർഷങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഒരുതരത്തിലും അനുവദിക്കുകയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മതസൗഹാർദം തകർക്കുന്നതരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികൾക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കും.