കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന എട്ടാമത് അഖിലകേരള മദർ തെരേസ ക്വിസിൽ ഇരിങ്ങാലക്കുട രൂപതയിലെ മാള ദയാനഗർ ഇൻഫന്റ് ജീസസ് ഇടവകയ്ക്ക് (ബീനിറ്റ പീറ്റർ, റിയ സേവ്യർ) ഒന്നാം സ്ഥാനം. കോതമംഗലം രൂപതയിലെ കുണിഞ്ഞി സെന്റ് ആന്റണീസ് (റോസ് മേരി ജിജി, അനീറ്റ ജോജി), എറണാകുളം-അങ്കമാലി അതിരൂപതയിലെ കിടങ്ങൂർ ഇൻഫന്റ് ജീസസ് (സോളി ജിയോ, നേഹ ജിയോ) ഇടവകകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
10001 രൂപയും എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനമായി നൽകിയത്. രണ്ടാം സമ്മാനക്കാർക്ക് 5001 രൂപയും എവറോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്കു 3001 രൂപയും എവറോളിംഗ് ട്രോഫിയും നൽകി. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ, നോർത്ത് പറവൂർ കോട്ടയ്ക്കാവ് സെന്റ് തോമസ്, പാലാ മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവകകൾ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തി. ഇവർക്ക് 1001 രൂപയുടെ കാഷ് അവാർഡ് ലഭിച്ചു. എഴുത്തുപരീക്ഷയിൽ 65 ശതമാനത്തിലധികം മാർക്കുന്ന വാങ്ങിയവർക്കു പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു.
മത്സരങ്ങൾ ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. ഡേവിസ് മാടവന, സഹവികാരിമാരായ ഫാ. ജോമോൻ മാടവനക്കാട്ട്, ഫാ. ഡാർവിൻ ഇടശേരി, വൈസ് ചെയർമാൻ ബേബി പൊട്ടനാനിയിൽ, ജനറൽ കണ്‍വീനർ തങ്കച്ചൻ പേരയിൽ, ജനറൽ സെക്രട്ടറി മാത്യു മാപ്പിളപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
മദർ തെരേസ ക്വിസിൽ ബീനിറ്റ, റിയ ടീമിനു ജയം
12:18 AM Apr 19, 2018 | Deepika.com